മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ കണ്ണമംഗലത്തിന്റെ പിതാവ് നിര്യാതനായി

മലപ്പറം- ജിദ്ദയിലെ മാധ്യമ പ്രവര്‍ത്തകനും 24 ന്യൂസ് റിപ്പോര്‍ട്ടറുമായ ജലീല്‍ കണ്ണമംഗലത്തിന്റെ പിതാവ് അരീക്കാടന്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിഹാജി (79) നിര്യാതനായി.

മക്കള്‍: ഖദീജ, ജലീല്‍ കണ്ണമംഗലം (24 ന്യൂസ്, സൗദി), അഷ്റഫ് (പെട്രോമിന്‍, സൗദി), മൊയ്തീന്‍ കുട്ടി (എം.കെ.സി ഇലക്ട്രിക്കല്‍സ്) അബ്ദു ശുകൂര്‍ (അദ്ധ്യാപകന്‍, എ യു പി സ്‌കൂള്‍  എടക്കാപ്പറമ്പ്). മരുമക്കള്‍: അബ്ദുല്‍ കരീം വി.പി, ഫാത്തിമ കണ്ടങ്കാരി, ഹാജറ ചാലില്‍, അസ്മ, സമീറ.

പരേതന്‍ നേരത്തെ സൗദിയിലെ ജിദ്ദ, അല്‍ബാഹ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. നാട്ടില്‍ കേരള മുസ്ലിം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനും, പ്രദേശത്തെ പള്ളി, മദ്രസ കമ്മിറ്റികളുടെ മുഖ്യ ഭാരവാഹിയും ആയിരുന്നു.

 

Latest News