ദല്‍ഹിയില്‍ മലയാളി വ്യവസായിയെ  കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

ന്യൂദല്‍ഹി- മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. തിരുവല്ല മേപ്രാല്‍ കൊലാത്ത് ഹൗസില്‍ പിപി സുജാതന്‍ (60) ആണ് മരിച്ചത്. ദ്വാരക തിരുപ്പതി പബ്ലിക്ക് സ്‌കൂളിനു സമീപമാണ് സുജാതന്‍ താമസിക്കുനനത്. എസ്എന്‍ഡിപി ദ്വാരക ശാഖാ സെക്രട്ടറി കൂടിയാണ് സുജാതന്‍. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ബിസിനസ് ആവശ്യത്തിനു ജയ്പുരിലേക്കു പോകാന്‍ സുജാതന്‍ വീട്ടില്‍ നിന്നു ഇറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടത്.  പേഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയതെന്നു പോലീസ് വ്യക്തമാക്കി. ഭാര്യ: പ്രീതി. മക്കള്‍: ശാന്തിപ്രിയ, അമല്‍. സംസ്‌കാരം പിന്നീട് ദല്‍ഹിയില്‍ നടക്കും. 

Latest News