കൊണ്ടോട്ടി- പള്ളിക്കൽ ബസാർ പള്ളിയിൽ വീണ്ടും ഇ.കെ-എ.പി സംഘർഷം. കത്തിക്കുത്തിൽ പള്ളി പ്രസിഡന്റ് കുന്നേക്കാടൻ കോയക്കുട്ടി ഹാജിക്ക് കുത്തേറ്റു. ഇന്ന് രാവിലെ ആറിനാണ് സംഭവം. മയ്യിത്ത് കട്ടിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പള്ളി മുൻ പ്രസിഡന്റ് കാരാട്ട് മമ്മദ് മോയിൻ ഹാജി ഇന്നലെ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മയ്യിത്ത്് കൊണ്ടുവരാൻ മയ്യിത്ത് കട്ടിൽ എടുക്കാനെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. എന്നാൽ നേരത്തെ വെച്ചിരുന്ന സ്ഥലലത്ത്നിന്ന്് മയ്യിത്ത് കട്ടിൽ മാറ്റുകയും കട്ടിൽ കൊടുക്കാതിരിക്കുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമെന്നാണ് എ.പി വിഭാഗം ആരോപിക്കുന്നത്. എന്നാൽ പള്ളിയിലേക്ക് മയ്യിത്ത് കട്ടിലെടുക്കാൻ എന്ന വ്യാജേന എത്തി സംഘർഷമുണ്ടാക്കുകയായിരുന്നു എ.പി വിഭാഗം ചെയ്തതെന്ന് ഇ.കെ വിഭാഗവും ആരോപിച്ചു. മയ്യിത്ത്് കട്ടിലെടുക്കാൻ വരുന്നവർ എന്തിനാണ് കത്തിയുമായി എത്തിയത് എന്നും ഇ.കെ വിഭാഗം ആരോപിച്ചു. സി.കെ മൊയ്തു, സി.കെ സമദ്, കളരിക്കൽ അബുസ അബ്ദുറഹ്്മാൻ എ്ന്നിവരാണ് കുത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. കുത്തിയ ശേഷം പ്രതികൾ പള്ളിയിൽനിന്ന് ഓടിരക്ഷപ്പെട്ടു. ചോരയൊലിച്ച് കിടന്ന കോയക്കുട്ടി ഹാജിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൈക്കാണ് കുത്തേറ്റത്. നെഞ്ചിന് കുത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് കൈക്ക് കുത്തേറ്റത്. കൈപ്പത്തിയിലേക്ക് കത്തി തുളച്ചുകയറിയ നിലയിലാണ്.
വീഡിയോ ദൃശ്യം കാണാം...