Sorry, you need to enable JavaScript to visit this website.

ധൈര്യത്തോടെ മുന്നോട്ടുപോകൂ, ഹനാനോട് മുഖ്യമന്ത്രി

തിരുവനന്തപുരം- കൊച്ചി തമ്മനത്ത് മീൻ വിൽപന നടത്തിയതിലൂടെ ശ്രദ്ധേയായ ഇരുപത്തിയൊന്നുകാരി ഹനാൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ഇന്ന് മന്ത്രിസഭ യോഗത്തിന് ശേഷമായിരുന്നു സന്ദർശനം. തന്നെ അപകീർത്തിപ്പെടുത്തിവർക്കെതിരെ നടപടി സ്വീകരിച്ചതിൽ നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്. 
ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്. 

സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു.
 

Latest News