ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കോട്ടയം- ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാഴികള്‍ പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി അക്ബര്‍ എസ്. കെ (23), അസം സ്വദേശി ജല്‍ ഹക്ക് (25) എന്നിവരാണ് പിടിലായത്.

സഞ്ചികളിലാക്കി കഞ്ചാവ് കൈമാറുന്നതിനിടയിലാണ് പ്രതികള്‍ എക്‌സൈസുകാരുടെ പിടിയിലായത്. അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് എക്‌സൈസ് പരിശോധന നടത്തിവരികയാണ്. പ്രതികളുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണും കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 8155 രൂപയും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News