Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, കശ്മീരിലെ എട്ട് നേതാക്കള്‍ക്ക് ബി.ജെ.പി നോട്ടീസ്

ജമ്മു- പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് കശ്മീര്‍ താഴ്‌വരയിലെ എട്ട് നേതാക്കള്‍ക്കെതിരെ ബിജെപി അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി.
അല്‍ത്താഫ് താക്കൂര്‍, അലി മുഹമ്മദ് മിര്‍, ജി.എം മിര്‍, ആസിഫ് മസൂദി, ആരിഫ് രാജ, അന്‍വര്‍ ഖാന്‍, മന്‍സൂര്‍ ഭട്ട്, ബിലാല്‍ പരേ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സോഫി യൂസഫിനെതിരായ അച്ചടക്കലംഘനം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് അച്ചടക്ക ലംഘനം സംബന്ധിച്ച് ഇവര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളും അച്ചടക്കമില്ലായ്മയുടെ തെളിവുകളും അച്ചടക്ക സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തില്‍ അവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ നിങ്ങളുടെ സ്ഥാനവും  മുന്‍കാല സംഭാവനകളും കണക്കിലെടുത്ത്, നിരുപാധികമായ ക്ഷമാപണം സമര്‍പ്പിക്കാനും ഭാവിയില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അച്ചടക്ക സമിതി നിങ്ങള്‍ക്ക് ഒരു അവസരം നല്‍കാന്‍ തീരുമാനിച്ചുവെന്ന്  നോട്ടീസില്‍ പറയുന്നു.
നിരുപാധികം ക്ഷമാപണം നടത്താന്‍ തീരുമാനിച്ചാല്‍ ഇന്ന് മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി അധ്യക്ഷന് മറുപടി നല്‍കാമെന്നും നോട്ടീസില്‍ പറയുന്നു. ചെയര്‍മാന്‍ സുനില്‍ സേത്തി, അംഗങ്ങളായ അസീം ഗുപ്ത, രേഖ മഹാജന്‍ എന്നിവരടങ്ങുന്നതാണ് ബിജെപി അച്ചടക്ക സമിതി.

 

Latest News