തിരുവനന്തപുരം - കാട്ടാക്കടയിലെ വീട്ടിൽ കത്ത് എഴുതിവച്ച ശേഷം സ്ഥലംവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി. കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. നെയ്യാർ ഡാമിൽ പോയി മടങ്ങി വരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
'എന്റെ കളർ പെൻസിൽ എട്ട് എയിലെ സുഹൃത്ത് ആദിത്യന് നൽകണം. ഞാൻ പോകുകയാണെന്ന്' കത്ത് എഴുതിവെച്ചാണ് കാട്ടാക്കട സ്വദേശി അനിൽകുമാറിന്റെ മകൻ ഗോവിന്ദൻ ഇന്ന് പുലലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നല്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താനായത്.