മാനഹാനി ഭയന്ന് അവിവാഹിതയായ ഗര്‍ഭിണിയെ അമ്മയും സഹോദരനും ചേര്‍ന്ന് ജീവനോടെ കത്തിച്ചു

ലഖ്‌നൗ - മാനഹാനി ഭയന്ന് ഉത്തര്‍പ്രദേശില്‍ അവിവാഹിതയായ ഗര്‍ഭിണിയെ അമ്മയും സഹോദരനും ചേര്‍ന്ന് ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 23 കാരിയാണ് ഗര്‍ഭിണിയായത്. അവിവാഹിതയായ യുവതി ഗര്‍ഭിണിയായ വിവരം വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപാതക ശ്രമം. യുവതിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹാപൂരിലെ നവാദ ഖുര്‍ദ് ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഇതേ ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളില്‍ നിന്നാണ് യുവതി ഗര്‍ഭിണിയായത്. കഴിഞ്ഞ ദിവസം യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞു. പിന്നാലെ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുങ്ങി. വ്യാഴാഴ്ച അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

 

Latest News