Sorry, you need to enable JavaScript to visit this website.

എട്ടാമത്തെ വൻകര കണ്ടെത്തിയതായി ന്യൂസിലൻഡ് ശാസ്ത്രസംഘം

മെൽബൺ- എട്ടാമത്തെ വൻകര കണ്ടെത്തിയതായി ന്യൂസിലൻഡ് ശാസ്ത്രസംഘം. 375 വർഷങ്ങൾ ആയി മറഞ്ഞിരിക്കുന്ന ഭൂഖണ്ഡത്തെയാണ് ഭൗമ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സീലാൻഡിയ (തെറിയു അമാവി) എന്ന ഭൂഖണ്ഡമാണ് കണ്ടെത്തിയത്. പശ്ചിമ അന്റാർട്ടിക്കയുടെ ഭൗമഘടനയ്ക്കു സമാനമായ പ്രദേശം സമുദ്രാന്തർഭാഗത്ത് 3500 അടി ആഴത്തിലാണ്. വൻകരയുടെ 94 ശതമാനവും വെള്ളത്തിനടിയിലാണ്. ന്യൂസിലൻഡിനു സമാനമായ ചില ദ്വീപസമൂഹങ്ങളുണ്ട്. ഓസ്‌ട്രേലിയയുടെ ഏകദേശം വലിപ്പംവരും. 49 ലക്ഷം ചതുരശ്ര കിലോമീറ്റർ.
ന്യൂസിലൻഡ് ക്രൗൺ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ജി.എൻ.എസ് സയൻസ് നേതൃത്വം നൽകിയ പഠനത്തിലെ കണ്ടെത്തലുകൾ ടെക്ടോണിക്‌സ് ഉൾപ്പെടെയുള്ള പ്രമുഖ ജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രായം കുറഞ്ഞതും ചെറുതും ലോലമായതുമായ ഭൂഖണ്ഡമാണിതെന്നാണ് ഗവേഷകസംഘം പറയുന്നു. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ശേഖരിച്ച കല്ലുകളും മണ്ണും പഠിച്ചാണ് സീലാൻഡിയയുടെ ഏകദേശ ഭൂപ്രകൃതി മനസ്സിലാക്കിയത്.
1.89 ദശലക്ഷം ചതുരശ്ര മൈൽ വലിപ്പമുള്ള ഈ ഭൂഖണ്ഡം 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ അന്റാർട്ടിക്കയും കിവക്കൻ ഓസ്ട്രേലിയയും ഉൾപ്പെട്ടിരുന്നു ഗോണ്ട്വാന എന്ന പുരാതന സൂപ്പർ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് പാറക്കഷ്ണങ്ങളുടെ സാമ്പിളുകളിൽ നിന്നാണ് ഈ ഭൂഖണ്ഡത്തെ കുറിച്ചുള്ള ഡാറ്റ ശേഖരിച്ചത്. മഡഗാസ്‌കർ ദ്വീപുകളേക്കാൾ ആറ് മടങ്ങ് വലിപ്പം ഇതിനുണ്ടാവുമെന്നാണ് ബി.ബി.സി റിപ്പോർട്ടിൽ പറയുന്നത്.
പുതിയ ഭൂഖണ്ഡം എല്ലാ റെക്കോർഡുകളും തകർത്തതായിട്ടാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഏറ്റവും ചെറിയതും, പ്രായം കുറഞ്ഞതുമായ ഭൂഖണ്ഡമായിട്ടാണ് ശാസ്ത്രജ്ഞർ സീലാൻഡിയയെ കാണുന്നത്. ഇതിന്റെ 94 ശതമാനം ഭാഗവും വെള്ളത്തിനടിയിലാണ്. അതുകൊണ്ടായിരിക്കും ഇത്രയും കാലം ആരുടെ കണ്ണിലുംപ്പെടാതെ നിൽക്കാൻ കാരണമായത്. 

Latest News