Sorry, you need to enable JavaScript to visit this website.

കാണാതായ ഭര്‍തൃമതിയും യുവാവും എറണാകുളത്തെ ലോഡ്ജ് മുറിയില്‍

കാസര്‍കോട്- ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഭര്‍തൃമതിയെയും യുവാവിനെയും എറണാകുളത്തെ ലോഡ്ജ് മുറിയില്‍ പോലീസ് കണ്ടെത്തി. നാട്ടില്‍ നിന്ന് പോകുമ്പോള്‍ യുവതിയുടെ കൂടെ ഉണ്ടായിരുന്ന മൂന്ന് വയസുള്ള കുഞ്ഞും ഒപ്പമുണ്ടായിരുന്നു. തെക്കില്‍ ബേവിഞ്ചയിലെ നിസാറിന്റെ ഭാര്യ ഫാത്തിമത്ത് തസ്നി (32), മകന്‍ നബ്ഹാന്‍ (മൂന്ന്), ബാര മുക്കുന്നോത്ത് സൈനബയുടെ മകന്‍ അബ്ദുല്‍ ജബ്ബാര്‍ (22) എന്നിവരെയാണ് എറണാകുളത്തെ ലോഡ്ജില്‍ നിന്നും പിടികൂടിയത്. നാടുവിട്ട ഇരുവരും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഐഡിയല്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. നാല് ദിവസമായി ലോഡ്ജില്‍ മുറിയെടുത്തിട്ടെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെയും കാമുകന്റെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ വിദ്യാനഗര്‍ പോലീസ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ സഹായത്തോടെയാണ് ഇരുവരെയും പിടികൂടിയത്. അര്‍ധരാതിയോടെ നാടുവിട്ട ഇവര്‍ നേരെ എറണാകുളത്ത് എത്തി മുറിയെടുത്തു താമസിച്ചു വരികയായിരുന്നു. താമസത്തിനായി എളുപ്പം മുറി കിട്ടുന്നതിനാണ് ഒമ്പതും ആറും വയസുള്ള രണ്ടു കുട്ടികളെ വീട്ടിലാക്കി ഇളയ കുട്ടിയെ കൂടെ കൂട്ടിയത്. ഇന്നലെ സന്ധ്യയോടെ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച തസ്‌നിയെ മൊഴിയെടുത്ത ശേഷം കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.  യുവതിയെയും കുഞ്ഞിനേയും കാണാതായതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് കേസെടുത്തിരുന്നു. പിടിയിലായ അബ്ദുല്‍ ജബ്ബാറിനെ ഹൊസ്ദുര്‍ഗ് കോടതിയിലാണ് ഹാജരാക്കിയത്. യുവാവിനെ കാണാതായതിന് ബന്ധുക്കളുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.
 

Latest News