Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കടലാടിപ്പാറയിൽ ഇക്കോ ടൂറിസം സാധ്യതകളേറെ

ബിരിക്കുളം (കാസർകോട്)- കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൂടോൽ കടലാടിപ്പാറയിൽ ഇക്കോ ടൂറിസം സാധ്യതകളേറെ. സായാഹ്‌നങ്ങളിൽ നിരവധി പേരാണ് സൂര്യാസ്തമയം ഉൾപ്പെടെയുള്ള കാഴ്ചകൾ കാണാനായി ഇവിടെയെത്തുന്നത്. നിരവധി അപൂർവയിനം പൂമ്പാറ്റകളുടേയും, ഓർക്കിഡുകളുടേയും ഡ്രൊസേറ ഇൻഡിക്ക വിഭാഗത്തിൽപെടുന്ന ഇരപിടിയൻ സസ്യമുൾപ്പെടെയുള്ള സസ്യ, ജന്തുജാലങ്ങളുടേയും ആവാസ കേന്ദ്രം കൂടിയാണ് കടലാടിപ്പാറ.  
സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ച ഇവിടെ നിന്നും ദൃശ്യമാണ്. അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിലാണ് ഇവിടേക്ക് ആൾക്കാർ എത്തുന്നത്. ഖനന ഭീഷണി ഒഴിഞ്ഞതു മുതൽ തന്നെ കടലാടിപ്പാറയിൽ കുട്ടികളുടെ പാർക്ക് ഉൾപ്പെടെ നിർമിച്ച് ഇവിടെയെത്തുന്നവർക്ക് വിനോദത്തിനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ആംഫി തീയേറ്റർ, നീന്തൽക്കുളം, ഭക്ഷണശാല, പച്ചക്കറിത്തോട്ടം, ആയുർവേദ കേന്ദ്രം തുടങ്ങിയവ നിർമിച്ച് ഇതിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിയാൽ പഞ്ചായത്തിനും മുതൽക്കൂട്ടാകും. കോട്ടേജുകൾ, ചുറ്റും നടപ്പാത, കാസർകോടൻ കലകൾ പരിചയപ്പെടുത്തുന്ന കിയോസ്‌കുകൾ എന്നിവയും ഇതിന്റെ ഭാഗമായി നിർമിക്കാവുന്നവയാണ്. ജൈവ കലവറയാണ് കടലാടിപ്പാറ. ഭൂപ്രകൃതിയിൽ ഒരു മാറ്റവും വരുത്താതെ പ്രകൃതി സൗഹൃദമായ ടൂറിസം വില്ലേജാണ് സ്ഥാപിക്കേണ്ടത്. ഇവിടെ നിന്നു നോക്കിയാൽ കടൽ കാണാൻ കഴിയുന്നതുകൊണ്ടാണ് കടലാടിപ്പാറ എന്ന പേരു ലഭിച്ചത്. പട്ടാണിപാറ എന്നും ഇതിനു വിളിപ്പേരുണ്ട്.
 

Latest News