ഉദ്ഘാടന ദിവസം റിയാദ് പുസ്തകമേളയിൽ വൻ തിരക്ക്

റിയാദ്- കിംഗ് സൗദ് യൂനിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച അന്താരാഷ്ട്ര പുസ്തക മേളയിലേക്ക് സന്ദർശക പ്രവാഹം. ഇന്നലെ രാവിലെയാണ് പുസ്തക മേള ഉദ്ഘാടനം ചെയ്തത്. യൂനിവേഴ്സിറ്റി കാമ്പസിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് പുസ്തകമേള നടക്കുന്നത്. 
കാമ്പസിൽ നിന്ന് പുസ്തക മേള വരെ സന്ദർശകർക്ക് സൗജന്യ ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്. ബസിൽ നിന്നിറങ്ങിയ ശേഷം ചെറിയ വാഹനങ്ങളിൽ അവരെ പ്രധാന കവാടത്തിലേക്ക് കൊണ്ടുപോകും. ആദ്യദിവസം തന്നെ പുസ്തകങ്ങൾ വാങ്ങാനും പവലിയനുകൾ സന്ദർശിക്കാനുമാണ് സന്ദർശകർ സമയം കണ്ടെത്തിയത്. പ്രസാധകരുടെ പവലിയൻ സ്ഥലം അറിയുന്നത് 32 സെൽഫ് സർവീസ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. 32 രാജ്യങ്ങളിൽ നിന്നുള്ള 1800 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്.

Tags

Latest News