Sorry, you need to enable JavaScript to visit this website.

പോഡ്കാസ്റ്റ് ഗൂഗിൾ നിർത്തലാക്കുന്നു; ഇനി യുട്യൂബ് മ്യൂസിക്കിൽ

അടുത്ത വർഷം ഗൂഗിൾ പോഡ്കാസ്റ്റ് നിർത്തലാക്കുമെന്നും നിലവിലുള്ള ഉപയോക്താക്കൾക്ക് യുട്യൂബ് മ്യൂസികിലെ പോഡ്കാസ്റ്റിലേക്ക് മാറാമെന്നും കമ്പനി അറിയിച്ചു. അടുത്ത വർഷം ഗൂഗിൾ പോഡ്കാസ്റ്റ് നിർത്തലാക്കുന്നതുവരെ ഉപയോക്താക്കൾക്ക് പോഡ്കാസ്റ്റും യുട്യൂബ് മ്യൂസികും ഉപയോഗിക്കാൻ സാധിക്കും.
എഡിസൺ സമർപ്പിച്ച ഉപയോക്താക്കളുടെ കണക്ക് മുന്നിൽവെച്ചാണ് മാറ്റമെന്ന് ഗൂഗിൾ പറയുന്നു. അമേരിക്കയിലെ പ്രതിവാര പോഡ്കാസ്റ്റ് ഉപയോക്താക്കളിൽ 23 ശതമാനം യുട്യൂബ് വഴിയാണ് കേൾക്കുന്നത്. നാല് ശതമാനം മാത്രമാണ് ഗൂഗിൾ പോഡ്കാസ്റ്റ് തന്നെ ഉപയോഗിക്കാൻ  ആഗ്രഹിക്കുന്നത്.
യുട്യൂബ് മ്യൂസികിലൂടെ ഉപയോക്താക്കളെ പോഡ്കാസ്റ്റ് കേൾക്കാൻ അനുവദിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഗൂഗിൾ പ്രഖ്യാപിച്ചത്. അമേരിക്കയിലാണ് ആരംഭിച്ചതെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗത്തും ഉടൻ തന്നെ ഈ ഫീച്ചർ ലഭ്യമാക്കുമെന്നും ഗൂഗിൾ അറിയിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ ആഗോള തലത്തിൽതന്നെ യുട്യൂബ് മ്യൂസിക് ലഭിച്ചു തുടങ്ങുമെന്നും ഗൂഗിൾ അറിയിച്ചു.
 

Latest News