Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എക്‌സിൽ ഓഡിയോ, വീഡിയോ കാൾ സൗകര്യം വരുന്നു

സമീപ ഭാവയിൽതന്നെ എവരിതിംഗ് ആപ്പായി മാറും

എവരി തിംഗ് ആപ്പായി മാറുന്ന എക്‌സിൽ ഓഡിയോ, വീഡിയോ കാളുകൾ ഉടൻ ലഭ്യമായി തുടങ്ങും. ട്വിറ്ററിൽനിന്ന് എക്‌സായി മാറിയ ജനപ്രിയ സംവിധാനത്തെ എല്ലാമടങ്ങുന്ന ആപ്പാക്കി മാറ്റുമെന്ന് നേരത്തെ തന്നെ എക്‌സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ പറഞ്ഞിരുന്നു.
പ്രീമിയം ഉപയോക്താക്കൾക്കായാണ് എക്‌സിൽ ഇപ്പോൾ വീഡിയോ ഓഡിയോ കോൾ സൗകര്യം ഏർപ്പെടുത്തുന്നത്. വെരിഫൈഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ള മറ്റു വെരിഫൈഡ് ഉപയോക്താക്കളെ വിളിക്കാനാള്ള പുതിയ കോഡാണ് എക്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നിക്ഷേപകൻ ക്രിസ് മെസ്സിന പറഞ്ഞു. സി.ഇ.ഒ ലിൻഡ തന്റെ റീലിൽ വെളിപ്പെടുത്തിയതുപോലെ ഉടൻ തന്നെ ഓഡിയോ വീഡിയോ കോളുകൾ ഉൾപ്പെടുത്തുമെന്ന് മെസ്സിനെ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. സ്‌കൈപ്പ് ചത്തിരിക്കെ നിങ്ങൾ ഈ ഫീച്ചർ ഉറപ്പായും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസേജുകൾ ഓഡിയോ വിഡിയോ കോളുകളുടെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാമെന്നാണ് പുതിയ ഫീച്ചറിനെ കുറിച്ച് പറയുന്നത്.
നവീകരണത്തിനും ധാരാളം ജീവനക്കാരെ ഒഴിവാക്കിയതിനും ശേഷം എക്‌സ് ലാഭത്തിലേക്ക് നീങ്ങുകയാണെന്ന് യക്കാറിനോ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.
ചൈനയുടെ വിചാറ്റ് പോലെ എവരിതിംഗ് ആപ്പായി എക്‌സ് മാറുകയാണെന്നും പ്ലാറ്റ്‌ഫോമിൽ ഉടൻ വീഡിയോ കോൾ എത്തുമെന്നുമാണ് എക്‌സ് കോർപറേഷന്റെ സി.ഇ.ഒ ആയി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ യക്കാറിനോ പറഞ്ഞത്. പ്ലാറ്റ്‌ഫോമിലെ ആർക്കും തന്നെ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ തന്നെ വിളിക്കാനും വീഡിയോ കോൾ നടത്താനും കഴിയുമെന്നാണ് എക്‌സ് സി.ഇ.ഒ വെളിപ്പെടുത്തിയത്. ദീർഘ വീഡിയോകളും ഡിജിറ്റൽ പെയ്‌മെന്റുമാണ് ഇനി എക്‌സിനു മുന്നിലുള്ളത്.
വീചാറ്റ് പോലെ എക്‌സ് മാറണമെന്ന ആഗ്രഹമാണ് എക്‌സ് ഉടമയും ശതകോടീശ്വരനുമായ എലോൺ മസ്‌ക് എപ്പോഴും പ്രകടിപ്പിക്കുന്നത്.
 

Latest News