ചെന്നൈ - ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. തമിഴ്‌നാട് തഞ്ചാവൂരിലെ കുംഭകോണം പാപനാശത്താണ് സംഭവം. മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്.
ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് വെച്ച് സംസാരിക്കവെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയിൽ കടയിൽ തീ പടരുകയും യുവതിക്ക് ഗുരുതര പൊള്ളലേൽക്കുകയുമായിരുന്നു. പ്രദേശവാസികൾ ഉടനെ തീയണച്ച് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ഭർത്താവിന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് മൊബൈൽ സേവനങ്ങളും വാച്ച് റിപ്പയറിങ്ങിനുമുള്ള കട നടത്തിവരികയായിരുന്നു യുവതി.