വയനാട്ടിലെ തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘം വനവികസന സമിതിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു

കല്‍പ്പറ്റ -വയനാട്ടിലെ തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമെത്തി വനവികസന സമിതിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു. തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഘം എത്തിയത്. യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മുദ്രവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തത്. ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചു.

 

Latest News