റിയാദ്- റിയാദിലെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ റോബോട് ഉപയോഗിച്ച് പൂര്‍ണ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. ഇത്തരത്തിലുള്ള ശസ്ത്രക്രിയ ലോകത്ത് ആദ്യമാണ്. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് , ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ എന്നിവ ബാധിച്ച 60 വയസ്സുള്ള സൗദി രോഗിയിലാണ് വിജയകരമായി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്
കെഎഫ്എസ്എച്ച് ആന്‍ഡ് ആര്‍സിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ പ്രൊഫ. ഡയറ്റര്‍ ബ്രൂയറിങ്ങിന്റെ നേതൃത്വത്തിലാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത്. പൂര്‍ണമായും റോബോടിക് കരള്‍ മാറ്റിവയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച വിജയം അവയവമാറ്റ ശസ്ത്രക്രിയകളില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്.






