video - നബിദിന റാലിയിൽ ജാഥാക്യാപ്റ്റന് നോട്ടുമാലയിട്ട് മുത്തം നൽകി ഷീനയും മകളും; വൈറലായി ദൃശ്യം

മലപ്പുറം - പ്രവാചക കീർത്തനങ്ങളുമായുള്ള നബിദിന റാലിയിൽ വേറിട്ടൊരു കാഴ്ച സമ്മാനിച്ച് മലപ്പുറത്തെ ഷീനയും മകളും. തനിക്കു ലഭിച്ച ആദ്യ ശമ്പളം നബിദിന റാലിയിലെ കുട്ടി ക്യാപ്റ്റന് നോട്ടുമാലയായി സമർപ്പിച്ച് കവിളിൽ ഉമ്മവെച്ചാണ് അമുസ്‌ലിമായ ഷീനയും മകളും റാലിക്ക് അഭിവാദ്യമർപ്പിച്ചത്.
 മലപ്പുറം ജില്ലയിലെ കോഡൂർ വലിയാട് തദ്‌രീസുൽ ഇസ്‌ലാം മദ്രസയുടെ നബിദിന റാലിക്കിടെയാണ് സംഭവം.

ശക്തമായ മഴയ്ക്കിടെ ലഭിച്ച ചെറിയൊരു ഇടവേളയിൽ നബിദിന റാലി വരുന്നതിനായി റോഡ് സൈഡിൽ കാത്തുനിൽക്കുകയായിരുന്നു പ്രദേശവാസിയായ ഷീനയും മകളും. നോട്ടുമാലയിടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Latest News