തിരുവനന്തപുരം - വയനാട് ജില്ലയിലെ മുട്ടിൽ മരംമുറി കേസിൽ എട്ടു കോടിയോളം രൂപ പിഴ ചുമത്തി റവന്യൂ വകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം 35 കേസുകളിലായാണ് എട്ടു കോടിയോളം രൂപ പിഴ ചുമത്തിയത്.
കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം. മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെ പിഴ അടക്കണം. ഒരു മാസത്തിനകം തുക അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുമെന്നും നോട്ടീസിൽ വ്യക്തമാക്കി.