ഒൻപതുകാരൻ എട്ടുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി

ലഖ്‌നൗ-ഒൻപതു വയസുകാരൻ എട്ടു വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അൻജുൻഗൻജിൽ ഭിക്ഷാടനം നടത്തി ജീവിക്കുന്ന കുടുംബത്തിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ബലൂൺ വിൽപന നടത്തുന്ന ആൺകുട്ടിയാണ് പീഡിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് എത്തി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയാണ് പിതാവിനോട് ഇക്കാര്യം പറഞ്ഞത്. ആൺകുട്ടിയെ പിന്നീട് പോലീസ് പിടികൂടി.
 

Latest News