മണിപ്പൂരില്‍ മെയ്‌തെയ് വിഭാഗം ബി. ജെ. പി ഓഫിസ് കത്തിച്ചു

ഇംഫാല്‍- മണിപ്പൂരില്‍ ബി. ജെ. പിയുടെ ഓഫിസ് മെയ്‌തെയ് വിഭാഗക്കാര്‍ കത്തിച്ചു. തൗബാലിലെ മണ്ഡലം കമ്മിറ്റി ഓഫിസാണ് കത്തിച്ചത്. കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധവുമായി മെയ്‌തെയ് വിഭാഗം രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കല്ലേറ് നടത്തി. സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. 

മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുകയായിരുന്നു.

Latest News