Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാജിമാരെ ലക്ഷ്യമിട്ട്  സ്മാർട്ട് വിവർത്തന സേവനം

മക്ക- വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന വ്യത്യസ്ത ഭാഷക്കാരായ തീർഥാടകരെ ലക്ഷ്യമിട്ട് ഹജ്, ഉംറ മന്ത്രാലയം സ്മാർട്ട് വിവർത്തന സേവനം ആരംഭിച്ചു. മക്കയിലെ സേവന, ഗൈഡൻസ് സെന്ററുകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് എല്ലാ ഭാഷകളിലും തീർഥാടകരുമായി ആശയ വിനിമയം നടത്തുന്നതിനും ബോധവൽക്കരണം നടത്തുന്നതിനും പുതിയ സേവനം സഹായകമാകും. 
തീർഥാടന യാത്രയിൽ ഹാജിമാരെ സഹായിക്കുന്ന പരിഷ്‌കരിച്ച ആപ്ലിക്കേഷൻ ഹജ് മന്ത്രാലയം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. മന്ത്രാലയം പുറത്തിറക്കുന്ന ബോധവൽക്കരണ സന്ദേശങ്ങളും കല്ലേറ് കർമം നിർവഹിക്കുന്നതിന് ജംറയിലേക്ക് പോകുന്നതിന് തീർഥാടകർക്ക് നിശ്ചയിച്ചു നൽകുന്ന സമയക്രമങ്ങളും ഹജുമായി ബന്ധപ്പെട്ട മറ്റു പദ്ധതികളും അറിയുന്നതിന് ആപ്ലിക്കേഷൻ തീർഥാടകരെ സഹായിക്കും. മക്കയിലും പുണ്യ സ്ഥലങ്ങളിലും ഗൈഡിന്റെ ആവശ്യമില്ലാതെ ആഗ്രഹിക്കുന്ന ഏതു സ്ഥലത്തും എത്തുന്നതിന് തീർഥാടകരെ സഹായിക്കുന്ന മാപ്പും ആപ്ലിക്കേഷനിലുണ്ട്. ജിദ്ദ, മദീന നഗരങ്ങളുടെ മാപ്പും ഇതിലുണ്ട്. ഭൂരിഭാഗം തീർഥാടകരും സംസാരിക്കുന്ന അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു, തുർക്കി, മലായ്, ബംഗാളി എന്നീ ഭാഷകളിൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നുണ്ട്. വൈകാതെ എട്ടാമത്തെ ഭാഷയും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തും. പാസ്‌പോർട്ട് വിവരങ്ങൾ, ബ്ലഡ് ഗ്രൂപ്പ്, മക്കയിലെയും മദീനയിലെയും അറഫയിലെയും മിനായിലെയും താമസ സ്ഥലങ്ങൾ, ബന്ധപ്പെടേണ്ട നമ്പറുകൾ എന്നിവ അടക്കമുള്ള തീർഥാടകരുടെ വ്യക്തിഗത വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭിക്കും. ഫോട്ടോകളും വീഡിയോ ക്ലിപ്പിംഗുകളും സഹിതം ഹജ്, ഉംറ മന്ത്രാലയത്തിന് പരാതികൾ നൽകുന്നതിനും ആപ്ലിക്കേഷൻ തീർഥാടകരെ സഹായിക്കും.
 

Latest News