റിയാദ്- ഇന്ത്യന്‍ ടൂറിസം,ഷിപ്പിംഗ് സഹമന്ത്രി ശ്രീപദ് നായിക് റിയാദിലെത്തി. ലോക ടൂറിസം സംഘടനയും (യു.എന്‍.ഡബ്ല്യു.ടി.ഒ) സൗദി ടൂറിസം മന്ത്രാലയവും സംഘടിപ്പിക്കുന്ന ലോക ടൂറിസം ദിന പരിപാടികളില്‍ സംബന്ധിക്കാനാണ് മന്ത്രി ശ്രീപദ് നായിക് സൗദി തലസ്ഥാനത്തെത്തിയത്.