കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം; ആറുപേര്‍ക്ക് ഗുരുതര പരുക്ക്

ചണ്ഡീഗഡ്- മൊഹാലിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഗുരുതരമായി പരുക്കേറ്റ ആറു തൊഴിലാളികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാവിലെ 11 മണിയോടെയാണ് ഫാക്ടറിയില്‍ തീ പടര്‍ന്നു പിടിച്ചത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല.

Latest News