Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

പാലക്കാട് - വീണ്ടും തെരുവുനായയുടെ ആക്രമണം. പാലക്കാട്ട് രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. പാലക്കാട് കുമ്പിടിയിലെ വീട്ടിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ബന്ധുക്കളോടൊപ്പം കുഞ്ഞ് വീടിന് പുറത്തുനിൽക്കുമ്പോൾ അപ്രതീക്ഷിതമായാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. 
 ഉടനെ വീട്ടുകാർ നായയെ ഓടിച്ചെങ്കിലും കുഞ്ഞിന്റെ ചെവിയുടെ ഏതാണ്ട് പൂർണഭാഗം നായ കടിച്ചെടുത്ത സ്ഥിതിയിലായിരുന്നു. ഉടനെ കടിയേറ്റ കുമ്പിടിയിൽ സബാഹുദ്ദിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു.

Latest News