കേരളത്തില്‍ 71പേര്‍ക്ക് ഡെങ്കിപ്പനി;  എംജി സര്‍വകലാശാല ഹോസ്റ്റലുകള്‍ അടച്ചു

കോട്ടയം- സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്നലെ  71പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു മരണം സ്ഥിരീകരിച്ചു. 185പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഇന്നലെ മാത്രം 26പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 13പേര്‍ക്ക് എലിപ്പനിയുമുണ്ട്.എംജി യൂണിവേഴ്സിറ്റിയില്‍ ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍, ഹോസ്റ്റലുകള്‍ 30 വരെ അടച്ചു. സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്സ് ഒഴികെ ബാക്കിയുള്ള ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായി. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും.

Latest News