Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തട്ടിപ്പ് കോളുകൾക്ക് വിട, സൗദിയിൽ വിളിക്കുന്നയാൾ ആരെന്ന് കാണിക്കും

ജിദ്ദ - സൗദിയിൽ മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്ന സംവിധാനം   ഒക്‌ടോബർ ഒന്ന് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതിനുവേണ്ട എല്ലാ തയാറെടുപ്പുകളും  സൗദി ഡിജിറ്റൽ റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ (സിഎസ്‌ടി) പൂർത്തിയാക്കി.

വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്നതിനുള്ള കരട് സ്പെസിഫിക്കേഷൻ സിഎസ്ടി നേരത്തെ അവതരിപ്പിച്ചിരുന്നു. വിളിക്കുന്നയാളുടെ പേരും നമ്പറും കോൾ ലോഗിൽ പ്രദർശിപ്പിച്ചിരിക്കണം. ഇതിനു പുറമെ, എല്ലാ തരത്തിലുമുള്ള സാങ്കേതികവിദ്യകളിലും വിളിക്കുന്നയാളുടെ  പേരും നമ്പറും സ്വീകരിക്കാനും പ്രദർശിപ്പിക്കാനും കഴിയുന്നതായിരിക്കണം മൊബൈൽ ഫോണുകൾ. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സ്ഥാപനങ്ങളിൽ നിന്ന് ഉപയോക്താവിന് ലഭിക്കുന്ന കോളുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും മൊബൈൽ ഫോൺ ഉപകരണ നിർമ്മാതാക്കളുമായുള്ള കമ്യൂണിക്കേഷൻ നെറ്റ് വർക്കുകളുടെ അനുയോജ്യത ഉറപ്പാക്കാനും പുതിയ സേവനം ലക്ഷ്യമിടുന്നതായി സിഎസ്ടി വ്യക്തമാക്കി. വ്യാജ,തട്ടിപ്പ് കോളുകൾ കുറയ്ക്കുന്നതിനും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും പുറമെ, കോളർമാരുടെ സ്വകാര്യത ലംഘിക്കുന്ന വിശ്വസനീയമല്ലാത്ത പ്രോഗ്രാമുകളും ആപ്ലിക്കേഷനുകളും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും നിബന്ധന ലക്ഷ്യമിടുന്നു. പേര് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഫീച്ചറിനെക്കുറിച്ച്  ഉപയോക്താക്കളെ ബോധവൽക്കരിക്കുകയും ചെയ്യും.

മൊബൈൽ ഫോൺ കമ്പനികളുടെ ഈ സേവനത്തിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനാൽ  നിയമപരമായ സ്ഥാപനങ്ങളുടെ പേരുകൾ മാത്രമേ ഉപയോക്താക്കൾക്ക് ദൃശ്യമാകൂ. വിളിക്കുന്നയാളുടെ ഐഡന്റിറ്റി അറിയാൻ കോൾ സ്വീകരിക്കുന്നയാളെ പ്രാപ്തമാക്കുന്ന  അധിക ഫീച്ചറാണിത്. സേവന ദാതാക്കൾക്ക് അവരുടെ നെറ്റ്‌വർക്കുകളിൽ കോളറുടെ പേര് നിർണ്ണയിക്കാൻ ഈ ഫീച്ചർ ഉപയോഗിക്കാനാകും.പുതിയ ഫീച്ചർ ഏർപ്പെടുത്തുന്നതിന് കോളറുടേയും സ്വീകരിക്കുന്നയാളുടെയോ ഭാഗത്തുനിന്ന് നടപടികളൊന്നും ആവശ്യമില്ല.

സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് തങ്ങളുടെ നെറ്റ്‌വർക്കുകളിൽ പുതിയ ഫീച്ചർ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സി.എസ്.ടി മൊബൈൻ സേവന ദാതാക്കളോട് ആവശ്യപ്പെട്ടു.

Latest News