Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

പാലക്കാട് - പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിനടുത്താണ് സംഭവം.
 രണ്ടുപേരെ പ്രദേശത്തു നിന്നും കാണാതായിരുന്നു. സംഭവം നടന്ന സ്ഥലത്ത്  അവസാനമായി ഈ യുവാക്കളെ കണ്ടതായും പറയുന്നു. എന്നാൽ, മൃതദേഹം ഇവരുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് സംഘം നാളെ എത്തിയ ശേഷമായിരിക്കും തുടർ നടപടികൾ എന്നാണറിയുന്നത്. കൊട്ടേക്കാട് ഞായറാഴ്ച സംഘർഷമുണ്ടായിരുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യം പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
 

Latest News