Sorry, you need to enable JavaScript to visit this website.

പ്രവാസി മലയാളി ഹാരിസ് എം. കോവൂരിന് 'പാഷന്‍ വിസ്ത' അവാര്‍ഡ്

കോഴിക്കോട് - ഏറ്റവും ആദരിക്കപ്പെടുന്ന ആഗോള ഇന്ത്യന്‍ വിഭാഗത്തില്‍ 'പാഷന്‍ വിസ്ത' ഇന്റര്‍നാഷണല്‍ ബിസിനസ് മാഗസിന്‍ അവാര്‍ഡിന് ഡബ്ല്യൂ.ബി.എ.എഫ് ഇന്ത്യന്‍ സെനറ്റര്‍ ഹാരിസ് എം. കോവൂര്‍ അര്‍ഹനായി.
ആഗോളതലത്തില്‍ ശ്രദ്ധേയമായ വിജയം നേടുകയും വിവിധ മേഖലകളില്‍ കാര്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത മികച്ച വ്യക്തികളെ അംഗീകരിക്കാന്‍ എല്ലാ വര്‍ഷവും പാഷന്‍ വിസ്ത മാഗസിന്‍ നല്‍കി വരുന്ന ആഗോള അവാര്‍ഡ് ആണിത്. 'പാഷന്‍ വിസ്റ്റയുടെ' ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ എഡിഷന്‍ മുഖചിത്രത്തോട് കൂടിയ കവര്‍ സ്‌റ്റോറി ആയി ഹാരിസ് എം. കോവൂരിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

ന്യൂദല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ മഹേഷ് സച്‌ദേവില്‍നിന്ന് ഹാരിസ് എം. കോവൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്ര, നൊബേല്‍ സമ്മാന ജേതാവും യു.എന്‍ ഗുഡ്‌വില്‍ അംബാസിഡറുമായ കൈലാഷ് സത്യാര്‍ഥി, ഐ.ടി വ്യവസായി നീല്‍ പട്ടേല്‍, സംഗീതജ്ഞന്‍ ക്രിസ് പിര്‍ക്കോഡസ്‌കി തുടങ്ങിയ പല പ്രമുഖരും പാഷന്‍ വിസ്ത അവാര്‍ഡിനായി മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  കോഴിക്കോട് ജില്ലയില്‍ കോവൂര്‍ സ്വദേശിയായ ഹാരിസ് എം. കോവൂര്‍ ദുബായിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പില്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ (സി എഫ് ഒ ) ആണ്.

 

 

Latest News