ബഹ്‌റൈന്‍ സൈനികരെ കൊലപ്പെടുത്തിയ ഹൂത്തികളെ ശക്തമായി അപലപിച്ച് സൗദി

റിയാദ്- തെക്കന്‍ അതിര്‍ത്തിക്ക് സമീപം രണ്ട് ബഹ്റൈന്‍ സൈനികരെ കൊലപ്പെടുത്തിയ ഹൂത്തി ആക്രമണത്തെ സൗദി അറേബ്യ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ബഹ്റൈന്‍ സഹോദര രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്കെതിരായ വഞ്ചനാപരമായ ആക്രമണത്തെ അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയം ബഹ്റൈനിലെ നേതൃത്വത്തിനും ജനങ്ങള്‍ക്കും വീര രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കും ഞങ്ങളുടെ അഗാധവും ആത്മാര്‍ത്ഥവുമായ അനുശോചനം അറിയിക്കുന്നതായും പറഞ്ഞു.'

തിങ്കളാഴ്ച പുലര്‍ച്ചെ സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തിയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ബഹ്റൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ബഹ്റൈന്‍ സൈനിക കമാന്‍ഡ് അറിയിച്ചു. സൈനികര്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു.

 

Latest News