ടെസ്‌ല ഉടമയും എക്‌സ് എന്ന് പുനര്‍നാമകരണം ചെയ്ത ട്വിറ്ററിന്റെ പുതിയ ഉടമയുമായ ഇലോണ്‍ മസ്‌കിനെ ഇനി സംശയിക്കേണ്ടതില്ല. അദ്ദേഹം പറഞ്ഞത് യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. മനുഷ്യന്റെ ലൈംഗിക പങ്കാളിയാകാനും റോബോട്ടിന് പറ്റുമെന്നും ഇതിനായി സ്ത്രീയായ റോബോട്ടിനെ വികസിപ്പിക്കുമെന്നും മുന്‍പ് ഇലോണ്‍ മസ്‌ക് പറഞ്ഞപ്പോള്‍ അതിനെ എല്ലാവരും പുച്ഛിച്ച് തള്ളി. എന്നാല്‍ കാര്യങ്ങള്‍ ഇലോണ്‍ മസ്‌ക് പറഞ്ഞ വഴിയ്ക്ക് തന്നെയാണ് വരുന്നത്. അത് അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്‌ലയുടെ ഏറ്റവും പുതിയ ഹ്യൂമനോയ്ഡ് റോബോട്ട് ആയ ഒപ്റ്റിമസിന്റെ കൗതുകകരമായ പ്രവൃത്തികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മനുഷ്യന്റെ അതേ വേഗതിയില്‍ തന്നെ യോഗ ചെയ്യലും നിറമുള്ള കട്ടകള്‍ സ്വയം ക്രമീകരിക്കലും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒപ്റ്റിമസ് ചെയ്യുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. കട്ടകള്‍ ക്രമീകരിച്ച് വെയ്ക്കുന്നത് ഒരാള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഒപ്റ്റിമസ് അക്കാര്യം മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അനായാസമായി യോഗയിലെ ചുവടുകള്‍ വെയ്ക്കുന്നു. കൈകളും കാലുകളും വളരെ എളുപ്പം ചലിപ്പിക്കുന്നതും വീഡിയോയിലുണ്ട്. വിവിധ വസ്തുക്കളെ നിയന്ത്രിക്കാനും റോബോട്ടിന് കഴിയുന്നു. മനുഷ്യ സാദൃശ്യമുള്ള റോബോട്ടിനെയാണ് വിപണി പിടിക്കാനായി മസ്‌ക് അവതരിപ്പിക്കുമെന്ന് പറഞ്ഞത് .2025 ലോ 2027 ലോ ഇത് യാഥാര്‍ത്ഥ്യമാകുമെന്നും വീട്ടിലെ വൃദ്ധരായവരെ പരിചരിക്കാനും പുല്‍ത്തകിടി വെട്ടാനും എന്തിന് സെക്‌സ് പാട്ണറായിപ്പോലും റോബോട്ടിനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടെസ്‌ലയുടെ ഭാവി പ്രോജക്ട് എന്ന നിലയിലാണ് 2022 ല്‍ ഈ പദ്ധതി അവതരിപ്പിച്ചത്. അത് യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. ടെസ്ലയുടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ദിനത്തില്‍ മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകളുടെ വിശദാംശംങ്ങള്‍ കമ്പനി നേരത്തെ പുറത്തുവിടുകയും ചെയ്തിരുന്നു. ഏതായാലും ടെസ്‌ലയുടെ റോബോട്ട് എന്തെല്ലാം വിസ്മയങ്ങള്‍ കാണിക്കുമെന്ന് കാത്തിരുന്ന് കാണാം.