വ്യാപാരിയുടെ ആത്മഹത്യയ്ക്ക് കാരണം ബാങ്ക് അധികൃതരുടെ പീഡനം, കുടുംബം പോലീസില്‍ പരാതി നല്‍കി

കോട്ടയം - വ്യാപാരി ആത്മഹത്യ ചെയ്തത് കര്‍ണ്ണാടക ബാങ്ക് അധികൃതരുടെ ഭീഷണി കാരണമാണെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കി.  അയ്മനം കുടയംപടിയിലെ വ്യാപാരി കെ.സി ബിനു(50) വാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബിനു  ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടയംപടി ജങ്ഷനില്‍ ചെരിപ്പ് കട നടത്തുകയായിരുന്നു ബിനു. ബാങ്കില്‍ നിന്നെടുത്ത് വായ്പയുടെ രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരന്‍ നിരന്തരം കടയില്‍ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകള്‍ നന്ദന പറഞ്ഞു. മരിച്ചാല്‍ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും നന്ദന വെളിപ്പെടുത്തി. 

 

Latest News