തലശ്ശേരി- ബി.ജെ.പി പ്രവര്‍ത്തകനെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ഏഴ് സി.പി.എം പ്രവര്‍ത്തകരെ വിവിധ വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷിച്ചു. പുന്നോല്‍ കുറിച്ചിയിലെ ജിതേഷിനെ കുറിച്ചിയിലെ കെ.സി.എന്‍ ഹോട്ടലില്‍ സഹോദരനൊപ്പം ചായ കുടിക്കുന്നതിനിടെയാണ് സംഭവം. സംഘടിച്ചെത്തിയ പതിനാറംഗ സി.പി.എം പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം വെച്ച് ജിതേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 2003 ഡിസംബര്‍ 28ന് രാവിലെ ആറ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കേസില്‍ പ്രതികളായ അഞ്ച് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് തലശ്ശേരി പ്രിന്‍സിപ്പള്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് കെ.പി അനില്‍കുമാര്‍ വെറുതെ വിട്ടു. മൂന്ന് പ്രതികള്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. പ്രതികളുടെ പേരിലുള്ള കേസ് പിന്നീട് പ്രത്യേകമായി പരിഗണിക്കും. േേകസിലെ അഞ്ചാം പ്രതിയായിരുന്ന കീലേരി ബാലന്‍ മാസ്റ്റര്‍ മരണപ്പെട്ടിരുന്നു.
ഒന്നും രണ്ടും പ്രതികളായ കണ്യന്‍ സജിത്ത്, കെ.പി സജിത്ത് എന്നിവരെ ഇന്ത്യന്‍ ശിക്ഷാനിയമം 143 പ്രകാരം മൂന്ന് മാസം കഠിന തടവിന് വിധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 148 പ്രകാരം രണ്ടു പ്രതികളും ഒരു വര്‍ഷം കഠിന തടവ് അനുഭവിക്കണം. ഐ.പി.സി 452 പ്രകാരം ഇരു പ്രതികളും രണ്ട് വര്‍ഷം കഠിന തടവും 5000 രൂപ പിഴയും ഒടുക്കണം. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. ഐ.പി.സി 326 പ്രകാരം പ്രതികള്‍ മൂന്ന് വര്‍ഷം കഠിന തടവും 15000 രൂപ വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ ഒന്‍പത് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ രണ്ട് പ്രതികളും മൂന്ന് വര്‍ഷം കഠിന തടവും 20,000 രൂപ വീതം പിഴയുമടച്ചാല്‍ മതി.
കേസിലെ 4,67,8,12 പ്രതികളായ പാറക്കണ്ടി ധനേഷ്, കൊയിച്ചിയാടന്‍ പുരുഷോത്തമന്‍,കുഴിച്ചാലില്‍ അശോകന്‍, കൊളവട്ടത്ത് പ്രദീപന്‍, കണ്ട്യ്ന്‍ സുഭാഷ് എന്നിവര്‍ ഐ.പി.സി 143 പ്രകാരം മൂന്ന് മാസം കഠിന തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 147 പ്രകാരം പ്രതികളെല്ലാവരും രണ്ട് വര്‍ഷം തടവും 5000 രൂപ പിഴയും അടക്കണം.പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.ഐ.പി.സി 326 റെഡ് വിത്ത് 149 പ്രകാരം പ്രതികള്‍ മൂന്ന് വര്‍ഷം തടവും 15000 രൂപ വീതം പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ 9 മാസം അധിക തടവ് അനുഭവിക്കണം.ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതികള്‍ മൂന്ന് വര്‍ഷം കഠിന തടവും 20,000 രൂപ വീതം പിഴയുമടച്ചാല്‍ മതി. പ്രതികള്‍ പിഴയടക്കുകയാണെങ്കില്‍ 10,5000 രൂപ പരാതിക്കാരനായ ജിതേഷിന് നല്‍കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രൊസിക്യൂഷന ്‌വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ അഡ്വ.സി.കെ രാമചന്ദ്രനാണ് ഹാജരായത കേസിലെ 3,5, 10 പ്രതികള്‍ ഒളിവിലായതിനാല്‍ ഇവരുടെ പേരിലുള്ള കേസ് പിന്നീട് പ്രത്യേകമായി പരിഗണിക്കും.






