Sorry, you need to enable JavaScript to visit this website.

തമ്പുകളിൽ റിപ്പയറിംഗ്  ജോലികൾക്ക് വനിതകളും

മക്ക - ഈ വർഷം ഹജിനിടെ തമ്പുകളിൽ റിപ്പയറിംഗ് ജോലികൾക്ക് സൗദി വനിതകളും. ആദ്യമായാണ് തമ്പുകളിൽ റിപ്പയറിംഗ് ജോലികൾക്ക് സൗദി വനിതകളെ നിയോഗിക്കുന്നത്. വനിതാ തീർഥാടകരുടെ തമ്പുകളിൽ വൈദ്യുതി, പ്ലംബിംഗ് തകരാറുകൾ നന്നാക്കുന്നതിൽ സൗദി വനിതകൾക്ക് മക്ക ചേംബർ ഓഫ് കൊമേഴ്‌സ് പരിശീലനം നൽകുന്നതിന് തുടങ്ങി. തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ശ്രമിച്ച് ദേശീയ ഹജ്, ഉംറ കമ്മിറ്റി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണിതെന്ന് മക്ക ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് മർവാൻ ശഅ്ബാൻ പറഞ്ഞു. 
പരിശീലന പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്നതിനും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നതിനും വനിതകളിൽ നിന്ന് ഇത്രയും വലിയ സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. വനിതകളുടെ തമ്പുകളിൽ വൈദ്യുതി, പ്ലംബിംഗ് തകരാറുകൾ എല്ലാ വർഷവും ആവർത്തിക്കാറുണ്ട്. തകരാറുകൾ ശരിയാക്കുന്നതിന് പുരുഷ ജോലിക്കാരും വിദഗ്ധരും വനിതകളുടെ തമ്പുകളിൽ എത്തുന്നതിന് ഏറെ സമയമെടുക്കും. ഇക്കാര്യം കണക്കിലെടുത്താണ് തകരാറുകൾ വേഗത്തിൽ നന്നാക്കുന്നതിന് സൗദി വനിതകളെ പരിശീലനം നൽകി പ്രാപ്തരാക്കുന്നതിനുള്ള പദ്ധതി മക്ക ചേംബർ നടപ്പാക്കുന്നതെന്ന് മർവാൻ ശഅ്ബാൻ പറഞ്ഞു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ പരിഷ്‌കരിക്കുന്നതിൽ നവയുഗത്തിന്റെ നാന്ദിയാണ് വനിതകൾക്കുള്ള പരിശീലന പദ്ധതിയെന്ന് മക്ക ചേംബറിലെ ഹജ് കമ്മിറ്റി അംഗം മൻസൂർ അബൂഖൻജർ പറഞ്ഞു. 
 

Latest News