Sorry, you need to enable JavaScript to visit this website.

വീടിന് ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍ - കൊരട്ടിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകള്‍ ഭാഗ്യലക്ഷ്മി (48), ഭഗ്യലക്ഷ്മിയുടെ മകന്‍ അതുല്‍ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന സൂചന. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ വീടിന് ജപ്തി നോട്ടീസ് പതിച്ചിരുന്നു. സഹകരണ ബാങ്കില്‍ നിന്ന് 22 ലക്ഷം രൂപയാണ് ഇവര്‍ വായ്പ എടുത്തത്. ഹൃദയസംബന്ധമായ അസുഖമുള്ള അതുല്‍ കൃഷ്ണയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം വായ്പ എടുത്തത്. നാട്ടുകരുടെ നേതൃത്വത്തില്‍ ഇവരെ സഹായിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലായിരുന്നു ആത്മഹത്യാ ശ്രമം. തങ്കമണിയുടെ മകന്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു മൂന്ന് പേരും ഉറക്ക ഗുളിക കഴിച്ചത്.

 

Latest News