ബി.ജെ.പി പ്രവര്‍ത്തകരുടെ ബസ് അപകടത്തില്‍ പെട്ടു, 39 പേര്‍ക്ക് പരിക്കേറ്റു 

ഭോപാല്‍- നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ അമിതവേഗത്തില്‍ വന്ന ബസിടിച്ച് 39 പേര്‍ക്ക് പരിക്ക്. മദ്ധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കസ്രവാഡിന് സമീപത്ത് ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നെത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ പ്രവര്‍ത്തകരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖപര്‍ജലി, രൂപ്ഗഢ്,റായ് സഗര്‍ എന്നിവിടങ്ങളിലെ ബിജെപി പ്രവര്‍ത്തകരാണ് ബസില്‍ കൂടുതലും ഉണ്ടായിരുന്നത്. 
 

Latest News