Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈംഗികമായി പീഡിപ്പിക്കുന്ന പിതാവിനെ പെണ്‍കുട്ടി വെടിവച്ചു കൊന്നു

ഇസ്‌ലാമാബാദ്-മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്ന പിതാവിനെ പെണ്‍കുട്ടി വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ശനിയാഴ്ചയാണു 14 വയസ്സുകാരി പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇയാള്‍ കഴിഞ്ഞ മൂന്നു മാസമായി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയെന്നാണു റിപ്പോര്‍ട്ട്.
ലഹോറിലെ ഗുജ്ജര്‍പുര പ്രദേശത്തായിരുന്നു സംഭവം. പിതാവിന്റെ പീഡനത്തില്‍ മനംനൊന്താണു വെടിവച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു. കെണിയില്‍ അകപ്പെട്ടെന്ന തോന്നലും നിരാശയും പിടിമുറുക്കിയപ്പോഴാണ്, പിതാവിന്റെ തോക്കുകൊണ്ടു തന്നെ അയാളുടെ ജീവനെടുക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. ഇയാള്‍ തല്‍ക്ഷണം മരിച്ചു.
പെണ്‍കുട്ടിക്കെതിരെ കുറ്റങ്ങള്‍ ചുമത്തുന്നതിനു മുന്‍പു സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു കേസില്‍ പിതാവിനെ ലഹോറിലെ കോടതി വധശിക്ഷയ്ക്കു വിധിച്ചതിന്റെ പിറ്റേന്നാണ് ഈ സംഭവമുണ്ടായത്.

Latest News