കോണ്‍ടാക്ട് ലെന്‍സ് കാരണം അള്‍സര്‍, 25 കാരിക്ക് കാഴ്ച പോയി

ലണ്ടന്‍- യു.കെയിലെ 25 കാരിക്ക് കണ്ണില്‍ അള്‍സര്‍ ഉണ്ടായതിനെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ടാക്റ്റ് ലെന്‍സുകളാണ് അള്‍സറിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്‌റ്റെഫ് കരാസ്‌കോ എന്ന യുവതിക്കാണ് കാഴ്ച പോയത്. കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നേത്ര ഡോക്ടറെ സമീപിച്ചു.
കണ്ണില്‍ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് ഡോക്ടര്‍ പറയുകയായിരുന്നു. അത് കോര്‍ണിയയില്‍ അള്‍സറിന് കാരണമായി. തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് നേത്ര ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അള്‍സര്‍ കുറയ്ക്കാനുള്ള ശ്രമത്തില്‍ ദിവസവും 72 തുള്ളി ആന്റിബയോട്ടിക്കുകള്‍ കണ്ണില്‍ ഒഴിച്ച് ഒരാഴ്ച ആശുപത്രിയില്‍ ചെലവഴിച്ചു.
പ്രതിദിന ഡോസ് ആന്റിബയോട്ടിക്കുകള്‍ നല്‍കിയിട്ടും അള്‍സര്‍ ഭേദമായില്ല, കോര്‍ണിയ മാറ്റിവയ്ക്കല്‍ നടത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

Latest News