Sorry, you need to enable JavaScript to visit this website.

മുന്നണി മാറില്ല; ലോകസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടും - ജോസ് കെ മാണി    

കോട്ടയം - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ പാർട്ടിക്ക് കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. ഇടതുമുന്നണിയിൽ സീറ്റ് ചർച്ച ആരംഭിക്കുന്ന മുറയ്ക്ക് അക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.    ഇടത് മുന്നണിയിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്ന പൊതുവികാരം പാർട്ടിയിലുണ്ട്. കൂടുതൽ സീറ്റ് ലഭിക്കാനുള്ള സാഹചര്യവുമുണ്ട്. എൽ.ഡി.എഫിൽ കുടുംബാന്തരീക്ഷമാണുള്ളത്. കേരളാ കോൺഗ്രസ് യു.ഡി.എഫിലേക്ക് തിരിച്ച് പോകില്ല. ആരും പിറകിൽ നിന്ന് കുത്തുന്നില്ലെന്നും മുന്നണിക്കുള്ളിൽ നിന്ന് പാർട്ടിയും വളരുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.
 

Latest News