Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ ബി. ജെ. പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ഘര്‍വാപസി

ഭോപ്പാല്‍- മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ നേതാക്കള്‍ ബി. ജെ. പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി. ജെ. പിക്ക് മധ്യപ്രദേശില്‍ നേതാക്കളുടെ പാര്‍ട്ടി മാറ്റം കനത്ത തിരിച്ചടിയായത്. 

2020ല്‍ കോണ്‍ഗ്രസില്‍ നിന്നും ബി. ജെ. പിയില്‍ ചേര്‍ന്ന ബോധ് സിംഗ് ഭഗത് ഉള്‍പ്പെടെയുള്ളവരാണ് കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. 

മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രമോദ് ഠണ്ടന്‍, രാം കിഷോര്‍ ശുക്ല, ദിനേഷ് മല്‍ഹാര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.

ബലാഘട്ടില്‍ നിന്നുള്ള ബോധ് സിങ് ഭഗത്, രേവയില്‍ നിന്നുള്ള ദിലീപ് സിങ്, ബുധ്നിയില്‍ നിന്നുള്ള രാജേഷ് പട്ടേല്‍, സുമിത് ചൗബെ, വിദിശയില്‍ നിന്നുള്ള പ്രഭാത് ജോഷി, ഡോ. ഭീം സിങ് പട്ടേല്‍, ചന്ദ്രശേഖര്‍ പട്ടേല്‍ എന്നിവരും അവരുടെ അനുയായികളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളില്‍ ഉള്‍പ്പെടുന്നു.

Latest News