ഇന്നലെ റദ്ദാക്കിയ കൊച്ചി -റിയാദ് വിമാനത്തിലെ യാത്രക്കാരെ ഇന്ന് റിയാദിലേക്ക് കൊണ്ടു പോകും

കൊച്ചി - സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്നലെ റിയാദിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ ഇന്ന് വൈകുന്നേരം റിയാദിലേക്ക് കൊണ്ടു പോകും. കൊച്ചിയില്‍ നിന്ന് ഇന്നലെ രാത്രി 8.25ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന സൗദിയ എയര്‍ലൈന്‍സിന്റെ വിമാനമാണ് സാങ്കേതിക തകരാര്‍ കാരണം മുടങ്ങിയത്. ഇത് മൂലം 120 ഓളം യാത്രക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഇവരെ എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഒരുക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.  സൗദിയ എയര്‍ലൈന്‍സിന്റെ ഇന്നത്തെ സര്‍വീസില്‍ മാറ്റമില്ലെന്നും  അധികൃതര്‍ അറിയിച്ചു.

 

Latest News