ആലുവ പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ തളര്‍ന്നു വീണ് ആശുപത്രിയില്‍

കൊച്ചി-ആലുവ പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ തളര്‍ന്നു വീണ് ആശുപത്രിയില്‍. മൂന്നു ദിവസങ്ങളിലായാണ് ആറ് ഉദ്യോഗസ്ഥര്‍ തളര്‍ന്നുവീണത്. മൂന്ന് എസ്‌ഐമാരും മൂന്ന് സിപിഒമാരുമാണ് ജോലിക്കിടെ തളര്‍ന്നു വീണത്. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നതാണ് തളര്‍ച്ചയ്ക്ക് കാരണമായത് എന്നാണ് ആക്ഷേപം. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നാലു പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളതായി കണ്ടെത്തി. രണ്ട് പേരുടെ പ്രശ്‌നം യഥാസമയം ഭക്ഷണം കഴിക്കാത്തതും പോഷകാഹാരക്കുറവുമാണ്. ആരോഗ്യ പ്രശ്‌നങ്ങളുള്ള പോലീസ് ഉദ്യോ?ഗസ്ഥര്‍ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു.  അടുത്തിടെ കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളാണ് ആലുവയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് വയസുകാരി കൊല്ലപ്പെടുകയും 8 വയസുകാരി പീഡിപ്പിക്കപ്പെടുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടതായി വന്നിരുന്നു. റൂറല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനാണ് ആലുവ. എന്നാല്‍ അതിന് അനുസരിച്ചുള്ള ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഇല്ലെന്ന പരാതിയുമുണ്ട്. 

Latest News