ട്രെയിനിലെ രണ്ട് ബോഗികളുടെ അടിയില്‍ തീപ്പൊരി, യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു

പാലക്കാട് - ട്രെയിനിലെ രണ്ട് ബോഗികളുടെ അടിയില്‍ തീപ്പൊരി പടര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു. രാത്രിയോടെ എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ രണ്ടു ബോഗികളുടെ അടിയിലാണ് തുടര്‍ച്ചയായി തീപ്പൊരി കണ്ടത്. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. യാത്രക്കാരാണ് തീ കണ്ടത്. ഇത് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി തീയണച്ചു. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ട്രെയിന്‍ യാത്ര തുടര്‍ന്നു.

 

Latest News