വീഡിയോ: അർദ നൃത്തത്തിൽ പങ്കെടുത്ത് നെയ്മറും

അൽഹിലാൽ താരം നെയ്മർ അർദയിൽ പങ്കെടുക്കുന്നു.

ജിദ്ദ - രാജ്യത്തിന്റെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് അർദ നൃത്തത്തിൽ പങ്കെടുത്ത് അൽഹിലാൽ താരം നെയ്മറും. പരമ്പരാഗത സൗദി വേഷവിധാനങ്ങളോടെയാണ് നെയ്മർ അർദയിൽ പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. നെയ്മർ വളരെ പെട്ടെന്ന് സൗദി സമൂഹത്തിൽ ലയിച്ചുചേർന്നതിനെ സാമൂഹികമാധ്യമ ഉപയോക്താക്കൾ പ്രശംസിച്ചു. അന്നസ്ർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡൊയും കഴിഞ്ഞ ദിവസം പരമ്പരാഗത സൗദി വേഷം ധരിച്ചും വാളേന്തിയും അർദയിൽ പങ്കെടുത്തിരുന്നു.
 

Latest News