മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു, എണ്‍പതുകാരന്‍ അടിയേറ്റ് മരിച്ചു

തൃശൂര്‍ - മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് എണ്‍പതുകാരന്‍ അടിയേറ്റ് മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിലാണ് സംഭവം നടന്നത്. വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് ആണ് മരിച്ചത്. സുഹൃത്ത് ജോബിന്‍ (55) മദ്യപാനത്തിനിടെ ജോസഫിനെ ആക്രമിക്കുകയായിരുന്നു. സംഘട്ടനത്തില്‍ പരിക്കേറ്റ ജോബിന്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുള്ള വാക് തര്‍ക്കം സംഘട്ടനത്തിലെത്തുകയായിരുന്നു.

 

Latest News