റിയാദ് - രണ്ടംഗ കവർച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന സിറിയക്കാരനും പാക്കിസ്ഥാനിയുമാണ് അറസ്റ്റിലായത്. വൈദ്യുതി കേബിളുകളും ബ്രെയ്ക്കറുകളും മറ്റും കവർന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ സൂക്ഷിച്ച് വിൽപന നടത്തുകയാണ് സംഘം ചെയ്തിരുന്നത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.