Sorry, you need to enable JavaScript to visit this website.

സൗദി ദേശീയ ദിനം; പാസ്‌പോർട്ടുകളിൽ പ്രത്യേകസീൽ പതിച്ച് ജവാസാത്ത്

സൗദി അറേബ്യയുടെ 93-ാമത് ദേശീയദിനം പ്രമാണിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പതിച്ച പ്രത്യേക സീൽ.

ജിദ്ദ - സൗദി അറേബ്യയുടെ 93-ാമത് ദേശീയദിനം പ്രമാണിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സീൽ പതിച്ചു. അന്താരാഷ്ട്ര അതിർത്തി പ്രവേശന കവാടങ്ങൾ വഴി സൗദിയിലേക്ക് വരികയും രാജ്യം വിടുകയും ചെയ്യുന്ന യാത്രക്കാർക്കൊപ്പം ദേശീയദിനം ആഘോഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തവണത്തെ ദേശീയദിനാഘോഷത്തിന്റെ പ്രത്യേക ലോഗോ ജവാസാത്ത് കൗണ്ടറുകളിൽ വെച്ച് യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പതിച്ചത്. 

Latest News