Sorry, you need to enable JavaScript to visit this website.

പ്രസംഗം തീരുംമുമ്പേ അനൗൺസ്‌മെന്റ്; ക്ഷുഭിതനായി മുഖ്യമന്ത്രി വേദി വിട്ടു, 'ചെവി കേട്ടുകൂടേ' എന്നു ചോദ്യം

കാസർഗോഡ് - കുണ്ടംകുഴയിൽ ഫാർമഴേസ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പ്രസംഗിച്ചു തീരുന്നതിന് മുമ്പേ അനൗൺസ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോഴേക്കും അനൗൺസ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. 
താൻ സംസാരിച്ച് അവസാനിപ്പിച്ചിട്ടില്ല. സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ പ്രസംഗിക്കുന്നത് ശരിയായ രീതിയല്ല എന്ന് മുഖ്യമന്ത്രി പറയുന്നതിന് ഇടയിലും അനൗൺസ്‌മെന്റ് തുടരുകയായിരുന്നു. ഇതിനിടെ അയാൾക്ക് ചെവിടും കേൾക്കുന്നില്ലേ എന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. ഇതൊന്നും ശരിയായ ഏർപ്പാടല്ലല്ലോ, ഞാൻ പ്രസംഗിച്ച് അവസാനിച്ചല്ലല്ലേ ഇങ്ങിനെ അനൗൺസ്‌മെന്റ് ചെയ്യുക എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതിന് ശേഷം ഇരിപ്പിടത്തിലേക്ക് തിരിച്ചു വരാതെ മുഖ്യമന്ത്രി വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. 
 കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിച്ച എൻജിനീയർമാരുടെ പേര് പറഞ്ഞുള്ളതായിരുന്നു അനൗൺസ്‌മെന്റ്. 
 സി.പി.എമ്മിന്റെ കാസർഗോഡ് ജില്ലയിലെ ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് ബേഡഡുക്ക. ഇവിടെയാണ് പാർട്ടി ഭരണത്തിലുള്ള ബാങ്കിന്റെ കെട്ടിട  ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു അടക്കമുള്ളവർ വേദിയിരിക്കെയാണ് സംഭവം.
 

Latest News