Sorry, you need to enable JavaScript to visit this website.

ആളുകളെ പ്രലോഭിപ്പിച്ച് കേരളമാകെ  തട്ടിപ്പ്, ജെയിംസുണ്ടാക്കിയത് കോടികള്‍ 

പത്തനംതിട്ട- മണ്ണുത്തിയിലെ കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്റെ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പത്തനംതിട്ട പുന്നവേലി സ്വദേശി അറസ്റ്റില്‍. മലേഷ്യന്‍ തെങ്ങിന്‍ തൈ ഉള്‍പ്പെടെ ഗുണമേന്മയുള്ള കാര്‍ഷിക വിളകള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയത്.  പുന്നവേലി സ്വദേശി വി പി ജെയിംസിനെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്റെ വ്യാജ തിരിച്ചറിയല്‍ രേഖയുമായി വാട്‌സ്ആപ് മുഖേനയും അല്ലാതെയും ആളുകളെ പരിചയപ്പെടും. ഗുണമേന്മയുള്ള വിത്തിനങ്ങള്‍ തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിക്കും. പണം വാങ്ങി മുങ്ങും. മലേഷ്യന്‍ തെങ്ങിന്‍ തൈ നല്‍കാമെന്ന് പറഞ്ഞ് തിരുവല്ല വേങ്ങല്‍ സ്വദേശിയില്‍ നിന്ന് തട്ടിയത് ആറ് ലക്ഷത്തിലധികം രൂപ. പെരുമ്പെട്ടി സ്വദേശിക്ക് നഷ്ടമായത് 60 ലക്ഷം. റംബൂട്ടാനും ജാതിയും തെങ്ങും പ്ലാവും എല്ലാം നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി പലരെയും പറ്റിച്ചു. പോലീസിന് നിലവില്‍ കിട്ടിയ പരാതികള്‍ പ്രകാരം ഒരു കോടി 20 ലക്ഷം രൂപയുടെ തട്ടിപ്പ് ജെയിംസ് നടത്തിയിട്ടുണ്ട്. വേറെയും പരാതികള്‍ വരുമെന്നാണ് പോലീസ് പറയുന്നത്. നാട്ടുകാരെ പറ്റിച്ച പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിക്കുന്നത്. ലോട്ടറി എടുക്കുന്ന ശീലവുമുണ്ട്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 


 

Latest News