നിരോധനം പ്രാബല്യത്തിലിരിക്കെ ഇന്റര്‍നെറ്റ് കിട്ടി; എയര്‍ടെല്ലിന് കാരണം കാണിക്കല്‍ നോട്ടീസ്

ഇംഫാല്‍- കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ കാലത്ത് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കിയ എയര്‍ടെല്ലിനെതിരെ നടപടിയുമായി ഭരണകൂടം. മണിപ്പൂര്‍ സര്‍ക്കാര്‍ എയര്‍ടെല്ലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 

ബിഷ്ണുപുര്‍, ചുരാചന്ദ്പുര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ നിലവില്‍ ഇന്റര്‍നെറ്റ് നിരോധനുണ്ട്. എന്നാല്‍ സെപ്റ്റംബര്‍ 20ന് ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമായെന്ന് കണ്ടെത്തുകയായിരുന്നു. 

എയര്‍ടെല്ലിന്റെ ഭാഗത്തു നിന്നും ഗുരുതരമായ പാളിച്ചയാണ് സംഭവിച്ചതെന്നും സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ പ്രകോപനപരമായ സന്ദേശങ്ങളും വിഡിയോകളും ഫോട്ടോകളും പടരുന്നത് സംഘര്‍ഷത്തെ ശക്തമാക്കുവാന്‍ പ്രാപ്തമാണെന്നുമാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതില്‍ വിശദീകരണം വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Latest News